ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ച അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്തേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെയാണ് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ദിവസം കൊണ്ട് ന്യൂനമര്‍ദ്ദം വീണ്ടും ശക്തിപ്രാപിച്ചു തീവ്ര ന്യൂനമര്‍ദ്ദം ആയി തമിഴ്‌നാട് തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇത്തവണ മാര്‍ച്ച് മാസത്തില്‍ എല്ലാപ്പോഴും ഉള്ളതിനേക്കാള്‍ ചൂട് കുറവ് അനുഭവപ്പെടാനും മഴ കൂടുതല്‍ ലഭിക്കാനും സാധ്യതയുണ്ടെന്ന് പറയുന്നു.
