സംസ്ഥാനത്ത് തീയറ്ററുകള്‍ 25 ന് തുറക്കും; സജി ചെറിയാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം തീവ്രമായതിനെ തുടര്‍ന്ന് അടച്ചിട്ട മുഴുവന്‍ തിയേറ്ററുകളും ഒക്ടോബര്‍ 25ന് തുറക്കാന്‍ തീരുമാനമായി. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തിയേറ്ററുകളും തുറക്കുന്നത്. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനമായത്.

മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതായി സംഘടനകള്‍ വ്യക്തമാക്കി. തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ്, വിനോദ നികുതിയില്‍ ഇളവ് തുടങ്ങിയ ആവശ്യങ്ങളാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന മുന്നോട്ട് വച്ചത്. 50 ശതമാനം ആളുകളെ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കാനാണ് അനുമതി. തിയേറ്ററുകളില്‍ പ്രവേശിക്കുന്നവര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം

Leave a Reply

Your email address will not be published. Required fields are marked *