സംസ്ഥാനത്ത് കുരങ്ങുപനി ലക്ഷണങ്ങളോടെ ഒരാൾ ആശുപത്രിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനി ലക്ഷണത്തെ തു‌ടർന്ന് ഒരാളെ ആശുപത്രിയൽ പ്രവേശിപ്പിച്ചു. സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. യു എ ഇയിൽ നിന്ന് വന്നയാളിലാണ് രോഗലക്ഷണമുള്ളത്. രോഗിയെ പ്രത്യേകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പനിയും ശരീര വേദനയും വസൂരിക്ക് സമാനമായ ലക്ഷണങ്ങളുമുണ്ട്. വീട്ടിലുള്ള ആളുകളുമായിട്ട് മാത്രമാണ് ഈ വ്യക്തിക്ക് സമ്പർക്കമുള്ളത്.പരിശോധന ഫലം വൈകിട്ടോടെ ലഭിക്കുമെന്നും അതിനുശേഷം മാത്രമേ കുരങ്ങുപനിയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കാണ് രോഗം പടരുകയെന്നും മരണനിരക്ക് കുറവാണെന്നും ആശങ്ക വേണ്ടെന്നും വീണ ജോർജ് പറഞ്ഞു.കൊവിഡിൽ നിന്ന് പതിയെ മുക്തമായി വരുമ്പോഴാണ് വലിയ ഭിതി ഉയർത്തി മങ്കിപോക്സ് (കുരങ്ങുപനി) കടന്നുവരുന്നത്. ഇതുവരെ 20 ഓളം രാജ്യങ്ങളിലാണ് കുരങ്ങുപനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *