സംസ്ഥാനത്ത് ഒക്ടോബര്‍ 4 മുതല്‍ കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിക്കും; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഒക്ടോബര്‍ 4 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളത്. അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റര്‍ പിജി ക്ലാസുകളും അടുത്തമാസം നാല് മുതല്‍ പ്രവര്‍ത്തിക്കാം.

പിജി ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകള്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെവീതം പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താവുന്നതാണ്. ക്ലാസ്സുകളുടെ സമയം കോളേജുകള്‍ക് തീരുമാനിക്കാം. സയന്‍സ് വിഷയങ്ങളില്‍ പ്രാക്റ്റിക്കല്‍ ക്ലാസുകള്‍ക്കും പ്രാധാന്യം നല്‍കാം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണം ക്ലാസുകള്‍ പ്രവര്‍ത്തിക്കേണ്ടെതെന്നും നിബന്ധനകള്‍പാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികാരികള്‍ ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ഓണ്‍ലൈന്‍ – ഓഫ്ലൈന്‍ ക്ലാസുകള്‍ സമ്മിശ്രമായി നടത്താമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തടസ്സം വരാതെ റൊട്ടേഷന്‍ വ്യവസ്ഥയില്‍ അധ്യാപകര്‍ ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു. സ്ഥാപനത്തിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ കൊവിഡ് പ്രോട്ടോകോള്‍ വിദ്യാര്‍ത്ഥികള്‍ പാലിക്കുന്നുണ്ടെന്ന് സ്ഥാപനമേധാവികള്‍ ഉറപ്പുവരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന്റെ ഭാഗമായി ഹോസ്റ്റലുകളും വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നു നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *