സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ രാത്രി കര്‍ഫ്യൂവും നിലവില്‍ വരും

തിരുവനന്തപുരം:രണ്ടാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും സംസ്ഥാനത്ത് ഞായര്‍ ലോക്ക്ഡൗണ്‍്. കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ രാത്രി കര്‍ഫ്യൂവും നിലവില്‍ വരും.

രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ ആറുമണി വരെയാണ് കര്‍ഫ്യൂ. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളൂ. അടിയന്തര ചികിത്സ, മരണം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യാം. ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും രാത്രി യാത്ര അനുവദിച്ചിട്ടുണ്ട്.

ചരക്ക് വാഹനങ്ങളെയും അത്യാവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കി. ട്രെയിന്‍, വിമാന യാത്രികര്‍ക്ക് ടിക്കറ്റ് കയ്യില്‍ കരുതിയാല്‍ യാത്രചെയ്യാം. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യണമെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം.

കോവിഡ് നിയന്ത്രണങ്ങള്‍ ഏങ്ങനെ തുടരണമെന്ന് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ജില്ലകളിലേക്ക് നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *