സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. ഇതിന്റെ പശ്ചാത്തലത്തില്‍ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
24 മണിക്കൂറില്‍ 115.6 മി മീ മുതല്‍ 204.4 മി മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. രാവിലെ 10 മണിക്ക് പുറപ്പെടുവിച്ച പുതിയ അറിയിപ്പില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
തെക്കന്‍ ആന്ധ്രാ പ്രദേശിനും വടക്കന്‍ തമിഴ് നാടിനും സമീപത്തായി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നു. കൂടാതെ, അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി
കേരളത്തില്‍ ഓഗസ്റ്റ് 8 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ഓഗസ്റ്റ് 5 വരെ കേരളത്തില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം പത്തനംതിട്ടയില്‍ നദികള്‍ കരകവിയുന്നു. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നിട്ടുണ്ട്. കിഴക്കന്‍ മലയോര മേഖലകളിലും വനപ്രദേശങ്ങളിലും മഴ വീണ്ടും ശക്തമാകുന്നു
ണ്ട്. റാന്നിയില്‍ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു. താഴ്ന്ന പ്രദേശ ങ്ങായ ഉപാസനക്കടവ്, പുല്ലൂപ്പുറം , വരവൂര്‍, ഇട്ടിയപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറി.
പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. റാന്നി , റാന്നി- അങ്ങാടി പഞ്ചായത്തുകള്‍ അപ്പര്‍ ക്കുട്ടനാടന്‍ , തിരുവല്ല മേഖലകളിലും വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 35 ക്യാമ്പുകളിലായി 206 കുടുംബങ്ങളിലെ 708 ആളുകള്‍ മാറി താമസിച്ചു.
