സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; ജാഗ്രതാ നിര്‍ദ്ദേശവുായി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എട്ട് ജില്ലകളിലും ബുധനാഴ്ച്ച ഏഴ് ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കി.

തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ ഘട്ടത്തില്‍ ബന്ധുവീടുകളിലേക്കോ മറ്റു ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ മാറി താമസിക്കാന്‍ തയാറാകണം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവരും നേരത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായതും സാധ്യത ഉള്ളതുമായ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *