അടുത്ത കാലങ്ങളിലായി സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലും അക്രമങ്ങളിലും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചു.കേരളത്തിലെ ക്രമസമാധാനം തകര്‍ന്നെന്ന് കാണിച്ച് മുസ്ലിംലീഗിലെ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. തലശ്ശേരിയിലും കിഴക്കമ്പലം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ അക്രമങ്ങളും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു.

 
                                            