തിരുവനന്തപുരം : പണ്ഡിറ്റ് മോത്തിറാം നാരായണ്‍ സംഗീത് വിദ്യാലയവും, കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ചേര്‍ന്ന് സംഘടിപ്പിച്ച മേവാത്തി – സ്വാതി ഖയാല്‍ ഫെസ്റ്റിവല്‍ സംഗീതാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി.
രാവിലെ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ ഈ വര്‍ഷത്തെ സുരേര്‍ഗുരു പണ്ഡിറ്റ് ജസ്രാജ് പുരസ്‌കാരം പദ്മവിഭൂഷണ്‍ പണ്ഡിറ്റ് ച്ഛനുലാല്‍ മിശ്രക്ക് നല്‍കി ആദരിച്ചു. 25,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. പത്മവിഭൂഷണ്‍ അടൂര്‍ ഗോപാലകൃഷ്ണന്‍നിന്നും പദ്മവിഭൂഷണ്‍ പണ്ഡിറ്റ് ച്ഛനുലാല്‍ മിശ്രക്ക് വേണ്ടി മിശ്രയുടെ ചെറുമകന്‍ രാഹുല്‍ മിശ്ര ഏറ്റുവാങ്ങി.
എം.എ ബേബി, ഡോ. എന്‍. രാധാകൃഷ്ണന്‍, ടി.കെ. രാജീവ് കുമാര്‍ തുടങ്ങിയവര്‍ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തു. വൈകുംന്നേരം പണ്ഡിറ്റ് മോത്തിറാം നാരായണ്‍ സംഗീത് വിദ്യാലയ ഡയറക്ടര്‍ പണ്ഡിറ്റ് രമേശ് നാരായണും സംഘവും ഒരുക്കിയ ഹിന്ദുസ്ഥാനി സംഗീത സന്ധ്യയും അരങ്ങേറി.

