തിരുവനന്തപുരം: ഷാജ് കിരണിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. ഷാജ് കിരൺ മുഖ്യമന്ത്രി പിണറായി വിജയന്റെ ബിനാമിയാണ്. മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകളൊക്കെ പോകുന്നത് അമേരിക്കയിലേക്കാണെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ മക്കൾ വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്‌സ് ചർച്ച് വഴിയാണ്. മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകളൊക്കെ പോകുന്നത് അമേരിക്കയിലേക്കാണ്. നികേഷ് കുമാർ ആരാണ് എന്താണെന്നൊന്നും എനിക്കറിയില്ല. നികേഷുമായി എനിക്ക് യാതൊരു ബന്ധവുമില്ല. സ്വപ്ന പറഞ്ഞു
അതേസമയം, ഷാജ് കിരണിനും ഭാര്യയ്ക്കും വേണ്ടി വാടക ഗർഭധാരണം നടത്താമെന്ന് താൻ സമ്മതിച്ചിരുന്നുവെന്ന് സ്വപ്ന സുരേഷ്. 10 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞിട്ടും അത് വേണ്ടെന്ന് പറഞ്ഞു. അമ്മയുടെ വേദന മനസിലാക്കിയാണ് ഇത് പറഞ്ഞതെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി.
