തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇങ്ങനെ പറയാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവർ നേരത്തെ പറയാതെ പോയത് എന്തെന്ന് അറിയണം. പറഞ്ഞത് സത്യമാണോ കേസിനെ ദുർബലപ്പെടുത്താനാണോ എന്ന് പൊലീസ് അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
യൂട്യൂബ് ചാനലിലൂടെയായിരുന്നു കേസിലെ പ്രതി ദിലീപിനെ ന്യായീകരിച്ച് ശ്രീലേഖ വെളിപ്പെടുത്തൽ നടത്തിയത്. ദിലീപിനെ ശിക്ഷിക്കാൻ തക്ക തെളിവില്ലെന്നും ദിലീപിനെതിരായ മൊഴികളില്‍ പലതും അന്വേഷണ ഉദ്യോഗസ്ഥര്‍ തോന്നിയപോലെ എഴുതിച്ചേര്‍ത്തതാണെന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. പ്രതി പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കിയതാണെന്നും ജയിലില്‍ നിന്ന് എഴുതിയതായി പറയപ്പെടുന്ന കത്ത് പൾസർ സുനി തയാറാക്കിയതല്ലെന്നും ശ്രീലേഖ വെളിപ്പെടുത്തി. ഇതിനെതിരെ വിവിധ കോണുകളിൽ വിമർശനങ്ങൾ ഉയരുകയാണ്.
