കൊച്ചി: ഒളിമ്പിക്‌സ് ജേതാവ് പി ആര്‍ ശ്രീജേഷിനുള്ള ആദരങ്ങളും, സ്വീകരണങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നു.
2020 Tokiyo ഒളിമ്പിക്‌സില്‍ മിന്നുന്ന പ്രകടനതാല്‍ ഭാരതത്തിന്റെ യശസ്സുയര്‍ത്തിയ കേരളത്തിന്റെ കണ്ണിലുണ്ണിയായ ഒളിമ്പ്യന്‍ ശ്രീജേഷിനും കുടുംബത്തിനും അടുത്ത ഒളിമ്പിക്‌സ് വരെ കണ്ണടയുടെ ലെന്‍സ് ഇമേജ് ആര്‍എക്‌സ് ലെന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സൗജന്യമായി നല്കി. എറണാകുളത്ത് നടന്ന ഓള്‍ കോരള ഒപ്റ്റിക്കല്‍ അസോസിയെഷന്‍ സിഡിഒ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ ഇമേജ് ആര്‍എക്‌സ് ലെന്‍സ് ഷൈബു ബിജിന്‍ ഇതിനുള്ള രേഖകള്‍ എല്ലാ കണ്ണട വ്യാപാരികളുടെയും സ്‌നേഹ സമ്മാനമായി ഒളിമ്പ്യന്‍ ശ്രീജേഷിന് കൈമാറി.
ശ്രീജേഷിനുള്ള ആദരമായി തിരുവനന്തപുരത്തെ പെട്രോള്‍ പമ്പില്‍ ശ്രീജേഷ് എന്ന പേരുള്ള ആര്‍ക്കും സൗജന്യമായി 101 രൂപയുടെ പെട്രോള്‍ നല്‍കുമെന്ന് പമ്പുടമ പ്രഖ്യാപിച്ചത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
