മുംബൈ: ബി ജെ പി നേതാവിനെ ഓഫീസിൽ കയറി ആക്രമിച്ച് എൻ സി പി പ്രവർത്തകർ. എന്‍.സി.പി നേതാവ് ശരദ് പവാറിനെതിരേ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരിലായിരുന്നു ആക്രമണം. മഹാരാഷ്ട്ര ബി.ജെ.പി വക്താവ് വിനായക് അംബേദ്കറിനാണ് മര്‍ദനമേറ്റത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പുറത്തുവിട്ടു.
ശരദ് പവാറിനെതിരേ പോസ്റ്റ് പങ്കുവച്ച കേസില്‍ ശനിയാഴ്ച മറാഠി നടി കേതകി ചിത്ലെയെയേയും നാസിക്കിലെ ഒരു വിദ്യാര്‍ഥിയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നടിയെ മേയ് 18 വരെ കോടതി കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവര്‍ക്കെതിരേ എന്‍.സി.പി. പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ മുംബൈയിലും താനെയിലുമായി അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്‍.സി.പി ഗുണ്ടകളാണ് വിനായക് അംബേദ്കറിന്റെ ഓഫീസില്‍ കയറി ആക്രമണം നടത്തിയതെന്നും സംഭവത്തെ അപലപിക്കുന്നതായും വീഡിയോ പങ്കുവച്ചുകൊണ്ട് ചന്ദ്രകാന്ത് പാട്ടില്‍ ട്വീറ്റ് ചെയ്തു. വിനായക് അംബേദ്കറിന്റെ ഓഫീസിലെത്തിയ എന്‍സിപി പ്രവര്‍ത്തകര്‍ ക്ഷുഭിതരായി സംസാരിക്കുന്നതിനിടെ ഒരാള്‍ അദ്ദേഹത്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്.
വീഡിയോ
<blockquote class=”twitter-tweet”><p lang=”mr” dir=”ltr”>महाराष्ट्र प्रदेश भारतीय जनता पार्टीचे प्रवक्ते प्रा. विनायक आंबेकर यांच्या वर राष्ट्रवादीच्या गुंडांनी भ्याड हल्ला केला असून, भाजपाच्या वतीने मी या हल्ल्याचा तीव्र शब्दांत निषेध व्यक्त करतो. राष्ट्रवादीच्या या गुंडांवर तात्काळ कारवाई झालीच पाहिजे !<a href=”https://twitter.com/BJP4Maharashtra?ref_src=twsrc%5Etfw”>@BJP4Maharashtra</a> <a href=”https://t.co/qR7lNc1IEN”>pic.twitter.com/qR7lNc1IEN</a></p>— Chandrakant Patil (@ChDadaPatil) <a href=”https://twitter.com/ChDadaPatil/status/1525489089503408130?ref_src=twsrc%5Etfw”>May 14, 2022</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>
