കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത വിമാനത്തിനുള്ളിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ എന്നിവരാണ് വിമാനത്തിനുള്ളില്‍ കറുപ്പ് അണിഞ്ഞെത്തി മുദ്രാവാക്യം മുഴക്കിയത്. വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കൊപ്പം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും ഉണ്ടായിരുന്നു. പ്രതിഷേധിച്ചവരില്‍ ഒരാളെ ഇ.പി ജയരാജന്‍ തള്ളിയിട്ടു.
അതേസമയം മുഖ്യമന്ത്രിക്ക് തലസ്ഥാനത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത് . എട്ട് എ.സി.പിമാരും 13 സി.ഐമാരും അടക്കം 400 പൊലീസുകാരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചത്. തിരുവനന്തപുരം സിറ്റിയിലെ മുഴുവൻ അസിസ്റ്റന്റ് കമ്മീഷണർമാരും മുഖ്യമന്ത്രിയുടെ സുരക്ഷാർത്ഥം രംഗത്തുണ്ട്. വിമാനത്താവളം മുതൽ മുഖ്യമന്ത്രിയുടെ വസതിവരെ റോഡിന് ഇരുവശത്തുമായി പൊലീസ് സുരക്ഷയൊരുക്കും.

 
                                            