ദില്ലി: കോവിജ് പ്രതിരോധിക്കാന്‍ എല്ലാപേരും കൊവിഡ് വാക്‌സിന്‍ എടുക്കണമെന്നും വാക്‌സിനെതിരെ ഉയരുന്ന വ്യാജപ്രജരണങ്ങളെ തള്ളിക്കളയണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തെ വിശ്വസിക്കാന്‍ അഭ്യര്‍ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് നിരവധി പേര്‍ വാകക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു.
ജനങ്ങള്‍ കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ മടിച്ചു നിന്നാല്‍ സാഹചര്യം കൂടൂതല്‍ മോശമാകും. നിലവില്‍ രണ്ടാം തരംഗത്തോടുള്ള പോരാട്ടം അവസാനിച്ചിട്ടില്ല. ഞാന്‍ രണ്ട് ഡോസ് വാക്‌സിനും എടുത്തു. എന്റെ മാതാവ് രണ്ട് ഡോസ് വാക്സിനെടുത്തു. വാക്‌സിനുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ഭീഷണി ഇനിയും അവസാനിച്ചിട്ടില്ല. വാക്‌സിനേഷനിലും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലും നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
