മണിക്കൂറുകളോളം വീട്ടുകാരെ മുൾമുനയിൽ നിർത്തിയ മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടി. പാമ്പുകടിയേറ്റ് ചികിത്സയിൽ നിന്നും വന്നതിന് ശേഷമുള്ള ആദ്യത്തെ പാമ്പുപിടുത്തം ആയിരുന്നു ഇത്.
ചാരുംമൂട്ടിൽ എ വസ്ത്ര വ്യാപാരി മുകേഷിനെ വീട്ടിലായിരുന്നു സംഭവം. മുകേഷിന്റെ മകൻ ബൈക്കിൽ കയറുന്നതിനിടെ ആണ് പത്തിവിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടത്. അതിനിടെ വീട്ടിലെത്തിയ നാട്ടുകാരിൽ ചിലർ വാവസുരേഷിനെ വിളിക്കുകയായിരുന്നു. രാത്രി എട്ടരയോടെയാണ് വാവസുരേഷ് എത്തി ബൈക്ക് മൂടിയ കവർ നീക്കി ഹാൻഡിൽ ചുറ്റി കിടന്ന പാമ്പിനെ പിടികൂടി വീട്ടുകാർ നൽകിയ പ്ലാസ്റ്റിക് പിന്നിൽ ആക്കുകയായിരുന്നു.
