തിരുവനന്തപുരം കോർപ്പറേഷനിൽ വീട്ടുകരം തട്ടിപ്പിനെതിരെ ബിജെപി കൗൺസിലർമാർ മൂന്ന് ദിവസമായി നടക്കുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഡ്യംപ്രഖ്യാപിച്ചുകൊണ്ട് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
പ്രതിഷേധ മാർച്ച് മുതിർന്ന ബിജെപി നേതാവ് വിജയൻ തോമസ് ഉത്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു അദ്ധ്യക്ഷത വഹിച്ചു. നഗരസഭയുടെ അഴിമതിക്കെതിരെ ശക്തമായ അന്വേഷണം വേണമെന്ന് യുവമോർച്ചസംസ്ഥാന ഉപാധ്യക്ഷൻ ബി.എൽ അജേഷ് ആവശ്യപ്പെട്ടു.

ബി.ജെ.പി കൗൺസിലർ അശോക് കുമാർ , കരമന അജിത്ത്, രാജേന്ദ്രൻ, യുവമോർച്ച നേതാക്കളായ കരമന പ്രവീൺ, വലിയവിള ആനന്ദ്, നെടുമങ്ങാട് വിൻജിത്ത്,ചൂണ്ടിക്കൽ ഹരി,മാണിനാട് സജി,കവിത സുഭാഷ്, ബിപിൻ,വിപിൻ,എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
