വിദ്യാഭ്യാസ മേഖലയിലെ അല്‍ഫോന്‍സാ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: മന്ത്രി ഡോ ആര്‍ ബിന്ദു

പാലാ: പെണ്‍കുട്ടികള്‍ക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സാഹചര്യം ഉറപ്പു വരുത്തുന്ന അല്‍ഫോന്‍സാ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഏജന്‍സിയായ റൂസായുടെ ധനസഹായത്തോടെ അല്‍ഫോന്‍സാ കോളജില്‍ നിര്‍മ്മിച്ച ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയത്തിന്റെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരന്നു മന്ത്രി.

പൊതു വിദ്യാഭ്യാസ മേഖലയില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന മുദ്യാവാക്യം സാക്ഷാല്‍ക്കരിച്ചു വലിയ മാറ്റം സൃഷ്ടിക്കാനും സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. സമഗ്രമായ വിദ്യാഭ്യാസ ചിന്തകള്‍ക്കുള്ള വേദിയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറട്ടെയെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

മാണി സി കാപ്പന്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഡോ സി റജീനാമ്മ ജോസഫ്, മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര, കൗണ്‍സിലര്‍ സാവിയോ കാവുകാട്ട്, കോളജ് ബര്‍സാര്‍ റവ ഡോ ജോസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *