പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ഏഴ് ദിവസത്തിനു ശേഷം ആശുപത്രി വിട്ടു.കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഒന്‍പത് അംഗ സംഘത്തിന്റെ വിദഗ്ധ ചികിത്സക്കൊടുവിലാണ് വാവ സുരേഷ് ഡിചാര്‍ജ് ആയത്.തനിക്ക് ഇതുവരെ ഉള്ളതില്‍ മികച്ച ചികിത്സ നല്‍കിയത് കോട്ടയം മെഡിക്കല്‍ കോളേജ് ആയിരുന്നു എന്ന് വാവ സുരേഷ് പറഞ്ഞു.പാമ്പ് പിടുത്തം ഇനിയും തുടരുമെന്നും വ്യക്തമാക്കി.
