വര്‍ക്കലയില്‍ വിദേശ വനിതകളെ അക്രമിച്ച സംഭവം ; ഒരാള്‍ പിടിയില്‍

തിരുവനന്തപുരം : വര്‍ക്കലയില്‍ വിദേശ വനിതകളെ അക്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വര്‍ക്കല സ്വദേശി മഹേഷാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 8 മണിയോടെ പാപനാശം തിരുവമ്പാടി ബീച്ചില്‍ ആണ് സംഭവം. യു കെ സ്വദേശിനി ആയ ഇമ (29) ഫ്രാന്‍സ് സ്വദേശിനിയായ എമയി (23) എന്നിവര്‍ക്ക് ആണ് ശാരീരികവും മാനസികവുമായ പീഡനം നേരിടേണ്ടി വന്നത്.

മദ്യലഹരിയില്‍ എത്തിയ ഒരു സംഘം ആണ് ഇവര്‍ക്ക് നേരെ അതിക്രമം കാട്ടിയത് എന്നാണ് ഇവര്‍ വര്‍ക്കല പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഘത്തിലെ ചിലര്‍ നഗ്നത പ്രദര്‍ശനം കാട്ടുകയും ശരീരത്തില്‍ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഇരുവരും പറഞ്ഞു. വിദേശവനിതകള്‍ കഴിഞ്ഞ 4 മാസമായി വര്‍ക്കലയില്‍ ഒരു ഹോം സ്റ്റേ യില്‍ താമസിച്ചു വരികയാണ്. വ്യാഴാഴ്ച വര്‍ക്കല എസ് എച്ച് ഒ മുന്‍പാകെ എത്തി നേരിട്ട് പരാതി അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *