തിരുവനന്തപുരം; വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച്ച വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇന്ന് സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, തൃശൂര്‍, കൊല്ലം, പാലക്കാട് ജില്ലകള്‍ ഒഴികെയുള്ളയിടങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ കോട്ടയം,ഇടുക്കി ജില്ലകളിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറില്‍ 115 ാാ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ രേഖപ്പെടുത്തിയ പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ താഴ്ന്ന പ്രദേശങ്ങള്‍, നദിതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ അധിവസിക്കുന്നവരോട് അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
മഴയോടൊപ്പം കേരള തീരത്ത് ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ട്. കിലോമീറ്ററില്‍ 50 വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് സൂചന. ഇന്നും നാളെയും മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
