ലോക ജനസംഖ്യ ഇന്ന് 800 കോടിയിലേക്ക്

ഐക്യരാഷ്ട്രസഭയുടെ 2022ലെ റിപ്പോർട്ട് പ്രകാരമാണ് നവംബർ 15ന് ലോകജനസംഖ്യ 800 കോടി ലേക്ക് എത്തുമെന്ന് വ്യക്തമാക്കിയിരുന്നത്.
145.2 കോടി ജനങ്ങളുള്ള ചൈനയാണ് ജനസംഖ്യയിൽ ഒന്നാമത്.
141.2 കോടി ജനങ്ങൾ ഉള്ള ഇന്ത്യ തൊട്ടു പിന്നാലെ രണ്ടാം സ്ഥാനത്താണ്.അതേസമയം തന്നെ 2023
ൽ ഇന്ത്യ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറും എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലോക ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് യുഎൻ പുറത്തിറക്കിയ വാർഷിക വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട് റിപ്പോർട്ടിൽ 1950ന് ശേഷം ആദ്യമായി 2020ൽ ലോകജനസംഖ്യ വളർച്ച ഒരു ശതമാനത്തിൽ താഴെയായി കുറഞ്ഞതായി കണകാക്കപ്പെടുന്നുണ്ട്. അതേസമയം ആഗോള ജനസംഖ്യ 2030ൽ ഏകദേശം 850 കോടിയിലേക്കും, 2050ൽ 970 കോടിയിലേക്കും 2100ൽ 1040 കോടിയിലേക്കും ഉയരുമെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *