മന്ത്രിസഭാ യോഗത്തില്‍ ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ എതിര്‍പ്പ് അറിയിച്ച് സിപിഐ മന്ത്രിമാര്‍. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ലോകായുക്ത ഓര്‍ഡിനന്‍സിലെ തങ്ങളുടെ എതിര്‍പ്പ് സിപിഐ മന്ത്രിമാര്‍ അറിയിച്ചത്. മുന്നറിയിപ്പ് ഒന്നും തന്നെ ഇല്ലാതെ ലോകായുക്ത ഓഡിനന്‍സ് കൊണ്ടുവന്നതോടെ ഭേദഗതിയെ കുറിച്ച് പഠിക്കാനോ ചര്‍ച്ചകള്‍ നടത്താനും അവസരം കിട്ടിയിട്ടില്ലെന്ന് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പരാതിപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനോടുള്ള മുഖ്യമന്ത്രിയുടെ മറുപടി, മന്ത്രിസഭാ അജണ്ട നിശ്ചയിക്കുന്ന ക്യാബിനറ്റ് നോട്ട് നേരത്തെ തന്നെ നല്‍കിയിരുന്നു എന്നാണ്. ക്യാബിനറ്റ് നോട്ടില്‍ നിന്നും ഈ കാര്യം സിപിഐ മന്ത്രിമാര്‍ അറിയുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു കാണും എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
നാളെ നിയമസഭ ചേരാനിരിക്കെയാണ് മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ തങ്ങളുടെ എതിര്‍പ്പ് ഉന്നയിച്ചത്.
