ലഘുചിത്രങ്ങൾ സിനിമയുടെ വളർച്ചയിൽ നിർണായകം: ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം : ലഘു ചിത്രങ്ങൾ സിനിമയുടെ വളർച്ചയ്ക്ക് നല്ല വളമായിട്ടുണ്ടെന്ന്  കവിയും ഗാനരചയിതാവും സംവിധായകനുമായ  ശ്രീകുമാരൻതമ്പി അഭിപ്രായപ്പെട്ടു. കോണ്ടാക്ട്  സംഘടിപ്പിക്കുന്ന പതിമൂന്നാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ  തൈക്കാട്  ഭാരത് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിനിമ ആർക്കും സംവിധാനം ചെയ്യാവുന്ന തരത്തിൽ വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കലയും   കരകൗശലവും ചേർന്നതാണ് സിനിമ.  പേഴ്സണൽ  സിനിമയ്ക്ക്   ഏറ്റവും  നല്ല  മാർഗം  ലഘു  ചിത്രങ്ങളാണെന്നും  ശ്രീകുമാരൻതമ്പി പറഞ്ഞു.  

കോണ്ടാക്ട്  പോലുള്ള  സംഘടനകൾ  നൽകുന്ന  പ്ലാറ്റുഫോമുകൾ  പുതു  ചലച്ചിത്ര   കലാകാരൻമാർക്ക് മൂല്യമേറിയതാണെന്ന്  അദ്ദേഹം  ചൂണ്ടിക്കാട്ടി. ഫെസ്റ്റിവൽ  ബുക്കിന്റെ  പ്രകാശനം  ഭാരത് ഭവൻ  മെമ്പർ  സെക്രട്ടറി  പ്രമോദ്  പയ്യന്നൂരിന് നൽകി   ആദ്ദേഹം  നിർവഹിച്ചു.  

 പുതിയ സംവിധായകരെയും  കലാകാരൻമാരെയും വാർത്തെടുക്കുന്നതിൽ  കോണ്ടാക്ട്‌ പോലുള്ള  സംഘടനകൾ ഏറെ  പങ്ക് വഹിക്കുന്നുണ്ടെന്ന്  പ്രമോദ്  പയ്യന്നൂർ  പറഞ്ഞു. കോണ്ടാക്ട്  പ്രസിഡന്റ്  മുഹമ്മദ്‌  ഷാ  അധ്യക്ഷനായിരുന്നു. രക്ഷാധികാരിയും  ജൂറി  ചെയർമാനുമായ  വിജയകൃഷ്ണൻ, ജനറൽ  സെക്രട്ടറി  സി.ആർ. ചന്ദ്രൻ, വൈസ്  പ്രസിഡന്റ്   വഞ്ചിയൂർ  പ്രവീൺകുമാർ, ഫെസ്റ്റിവൽ  കമ്മിറ്റി  ചെയർമാൻ  എസ്‌. രത്നകുമാർ   എന്നിവർ  സംസാരിച്ചു.  

 ഫെസ്റിവലിനോടനുബന്ധിച്ച്   ചലച്ചിത്ര  സംവിധായകൻ  തുളസിദാസുമായുള്ള  പ്രേക്ഷകരുടെ  സംവാദം   നടന്നു.

 ഭാരത് ഭവന്റെയും കേരള സംസ്ഥാന ചലച്ചിത്ര  അക്കാദമിയുടെയും  സഹകരണത്തോടെ  സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ  15 നു  സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *