കവരത്തി: ലക്ഷദ്വീപിലെ ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ നടന്‍ പൃഥ്വിരാജിനെ പൊലീസ് ചോദ്യം ചെയ്തേക്കുമെന്ന സൂചന.
വിഷയത്തില്‍ ഐഷാ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഫേസ്ബുക്കില്‍ പോസ്റ്റിട്ട പൃഥ്വിരാജിന്റെ കുറിപ്പിന് പിന്നാലെ സമാന സ്വഭാവമുള്ള നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഐഷ സുല്‍ത്താനയുടെ ബയോ വെപ്പണ്‍ പരാമര്‍ശം അന്വേഷിക്കുന്ന സംഘമാണ് പൃഥ്വിരാജിന്റേയും മൊഴിയെടുക്കുക.
പൃഥ്വിരാജിന്റെ പോസ്റ്റില്‍ പറഞ്ഞിരുന്ന പല കാര്യങ്ങളും വ്യാജമാണന്ന് ലക്ഷദ്വീപ് പോലീസും കളക്ടര്‍ അസ്‌കര്‍ അലിയും അന്ന് പറഞ്ഞിരുന്നു. ഇത്തരം സന്ദേശം ആരില്‍ നിന്നും ലഭിച്ചുവെന്ന് അറിയാനാണ് പൃഥ്വിരാജിന്റെ മൊഴിയെടുക്കുന്നത്.
