റേഷന്‍ കാര്‍ഡും സ്മാര്‍ട്ടാകുന്നു; പുസ്തകരൂപത്തിലുള്ള റേഷന്‍കാര്‍ഡിന് വിട

തിരുവനന്തപുരം: പുസ്തകരൂപത്തിലുള്ള റേഷന്‍കാര്‍ഡ് കൊണ്ടു നടക്കാനുള്ള ബുദ്ധിമുട്ട് ഓര്‍ത്ത് വിഷമിക്കേണ്ട. എടിഎം കാര്‍ഡ് വലുപ്പത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ വരുന്നു. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം നാളെ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും.

പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡിന് പകരം പോക്കറ്റില്‍ സൗകര്യപ്രദമായി കൊണ്ടുനടക്കാമെന്നതാണ് നേട്ടം. സര്‍ക്കാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് ഏര്‍പ്പെടുത്തുന്ന മറ്റ് സേവനങ്ങള്‍ക്കും സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കാം.

പുസ്തക രൂപത്തിലുള്ളവയ്ക്കു പകരം അപേക്ഷകന് സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാവുന്ന ഇ-റേഷന്‍ കാര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ നേരത്തേ രൂപം നല്‍കിയിരുന്നു. ഇത് പരിഷ്‌കരിച്ചാണ് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *