അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മോശം പ്രകടനം കാഴ്ചവെച്ചത് കെ സുരേന്ദ്രന് രാഹുല്‍ഗാന്ധിയെ പരിഹസിക്കാന്‍ അവസരമായി. കോണ്‍ഗ്രസ് രാജ്യത്തുനിന്ന് തന്നെ ഇല്ലാതാവുകയാണ് എന്നും രാഹുല്‍ഗാന്ധിക്ക് ഇനി വയനാടിന്റെ പ്രധാനമന്ത്രിയാകുവാനെ സാധിക്കുകയുള്ളൂവെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.
തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിന്റെ അടയാളം ആണെന്നും മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗി ആദിത്യനാഥിനെതിരെ നടത്തിയ പ്രചാരണത്തിനുള്ള തിരിച്ചടി കൂടിയാണ് ഇതൊന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു

 
                                            