തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണമെന്നാവശ്യപ്പെട്ട് നടനും സംവിധായകനും നിര്‍മാതാവുമായ പൃഥ്വിരാജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വിരാജിന്റെ അഭിപ്രായപ്രകടനം.
120 വര്‍ഷത്തോളം പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ല.ഇതാണ് ശരി ചെയ്യാനുള്ള സമയമെന്ന് പൃഥ്വിരാജ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായെന്നും പൃഥ്വിരാജ് കുറിച്ചു. നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂവെന്നും സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് പ്രാര്‍ഥിക്കാമെന്നും പൃഥ്വിരാജ് പറഞ്ഞു.
125 വര്‍ഷം പഴക്കമുള്ള ഈ അണക്കെട്ട് പ്രവര്‍ത്തിക്കുന്നതിന് ഒഴിവുകഴിവുകള്‍ ഇല്ല. വസ്തുതകളും കണ്ടെത്തലുകളും എന്തുമായികൊള്ളട്ടെ, രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങള് മാറ്റിവെച്ച് ശരിയായത് ചെയ്യാനുള്ള സമയമാണിത്. നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാര്‍ഥിക്കാം’-പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു.
