രാത്രിയിൽ യാത്ര ചെയ്ത തനിക്ക് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് നടി അർച്ചന കവി. സുഹൃത്തിനും കുടുംബത്തിനുമൊപ്പം വീട്ടിലേക്ക് ഓട്ടോയിൽ യാത്ര ചെയ്യുമ്പോഴായിരുന്നു വഴിയിൽ വച്ച് പൊലീസിന്റെ വക ചോദ്യം ചെയ്യൽ നേരിടേണ്ടി വന്നതെന്നും താരം വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥരുടേത് വളരെ മോശം പെരുമാറ്റമാണെന്നും അത് ഒട്ടും സുരക്ഷിതമായി തോന്നിയില്ലെന്നും അവർ കുറിപ്പിൽ പറഞ്ഞു.
“ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? ജെസ്‌നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽ നിന്ന് തിരിച്ചു വരികയായിരുന്നു. വഴിയിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞു നിറുത്തി ചോദ്യം ചെയ്തു. ഓട്ടോയിലുണ്ടായിരുന്ന ഞങ്ങളെല്ലാവരും സ്ത്രീകളായിരുന്നു.വളരെ പരുഷമായ ഭാഷയിലായിരുന്നു അവർ പെരുമാറിയത്. ഞങ്ങൾക്ക് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. വീട്ടിൽ പോവുകയാണെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ അവർ ചോദിച്ചത് എന്തിന് വീട്ടിൽ പോകുന്നുവെന്നാണ്. ചോദ്യം ചെയ്യുന്നതിൽ പ്രശ്‌നമൊന്നുമില്ല.എന്നാൽ, അതിനൊരു രീതിയുണ്ട്. പക്ഷേ ഇത് വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലായിരുന്നു. ” ഇങ്ങനെയായിരുന്നു അർച്ചന കവി സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത്.
