രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടിയെത്തുടർന്ന് ഹൈക്കോടതിയിൽ രേഖാമൂലം നിലപാട് അറിയിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കൂടാതെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് സിപിഐഎമ്മും നിയമസഭാ സെക്രട്ടറിയും സമർപ്പിച്ച ഹർജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അറിയിച്ചിരിക്കുന്നത് ഇപ്പോൾ. ഈ നിയമസഭയുടെ കാലാവധി അവസാനിക്കും മുൻപുതന്നെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
