കൊച്ചി : രാജ്യദ്രോഹം പരാമര്‍ശം നടത്തിയ കേസില്‍ ഐഷ സുല്‍ത്താനയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കവരത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആറും തുടര്‍നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് അശോക് മേനോന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിനെതിരായ രാജ്യദ്രോഹ പരാമര്‍ശം നടത്തിയ സംഭവത്തിലാണ് കവരത്തി പോലീസ് കേസെടുത്തത്. എന്നാല്‍ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചാണ് കേസെടുത്തിരിക്കുന്നതെന്നും നിയമത്തിന്റെ ദുരുപയോഗമാണ് നടന്നത് എന്നും ഐഷ സുല്‍ത്താനയുടെ ഹര്‍ജിയില്‍ പറയുന്നു. കേസില്‍ ഹൈക്കോടതി ഐഷയ്ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
