രാജ്യത്തെ വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയില്‍ വന്‍ വര്‍ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 106 രൂപ 50പൈസ കൂട്ടി. കൊച്ചിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2008.50 രൂപയായി. വീടുകളില്‍ ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടര്‍ ഇന്ത്യ വിലയില്‍ മാറ്റമില്ല. എന്നാല്‍ ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്.
യുക്രൈന്‍ റഷ്യ യുദ്ധ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഉയര്‍ന്നെങ്കിലും ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എണ്ണകമ്പനികള്‍ വില വിലകൂട്ടിയിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തുനില്‍ക്കാതെ സിലിണ്ടറിന് വില കൂട്ടുകയായിരുന്നു.
വാണിജ്യ സിലിണ്ടറിന് വില കൂടിയ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2,012 ആകും രൂപ. ചെന്നൈയില്‍ 105 രൂപ വര്‍ദ്ധിച്ച് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് വില 2,185.5 രൂപയായി.
ഇന്ത്യയിലെ എല്‍പിജി യുടെ വിലവര്‍ധന വാണിജ്യ മേഖലയില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.
