രാജ്യം മുഴുവൻ സ്വാതന്ത്ര്യത്തിൻ്റെ 75ാം വാർഷികം അമൃത മഹോത്സവമായി ആഘോഷിക്കുമ്പോൾ സിപിഎം മത തീവ്രവാദ ശക്തികൾക്ക് ചൂട്ടു പിടിക്കുകയാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ ആരോപിച്ചു.
കോടിയേരിയും, ഗോവിന്ദൻ മാഷും, കെ ഇ എൻ കുഞ്ഞമ്മദും ഉൾപ്പെടെയുള്ളവർ ഇസ്ലാം മത തീവ്രവാദത്തെ വെള്ളപൂശുകയാണെന്നും അദ്ദേഹം പറഞ്ഞു.ആസാദിക അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാളയം യുദ്ധസ്മാരകത്തിന്റെ മുന്നിൽ പുഷ്പാർച്ചന നടത്തുകയായിരുന്നു അദ്ദേഹം. യുവമോർച്ച ജില്ലാപ്രസിഡന്റ് ആർ സജിത്, നേതാകളായ അഭിജിത്, അജിപൂവച്ചൽ, ആനന്ദ് വലിയവിള, ചൂണ്ടിക്കൽ ഹരി, രാഹുൽ, വിഷ്ണു, ശ്യം ബൈജു, നന്ദഭാർഗവ്,കൈപ്പള്ളി വിഷ്ണു എന്നിവർ പങ്കെടുത്തു

 
                                            