രാജീവ് ചന്ദ്രശേഖരന്റെ കേരളത്തിലേക്കുള്ള വരവ് ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല.. കൂട്ടിയും കിഴിച്ചും ഒത്തു നോക്കിയും പാകപ്പെടുത്തിയതിന് ശേഷം ആയിരുന്നു അദ്ദേഹത്തിന്റെ കടന്നവരവ്. ലക്ഷ്യം ഒന്നേയുള്ളൂ അത് കേരളത്തിൽ ബിജെപിക്ക് അധികാരം നൽകുക എന്നത് തന്നെയാണ്. എന്നാൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ അതിന് അല്പം കഠിനധ്വാനത്തിന്റെ ആവശ്യകതയും ഉണ്ട്. കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ബിജെപിയുടെ വോട്ട് ശതമാനത്തിൽ സാരമായ വർദ്ധനവ് കാണാൻ സാധിക്കുന്നുണ്ട് എങ്കിലും, പാലക്കാട് നടന്ന ഉപതിരഞ്ഞെടുപ്പിന് ശേഷം അത്ര സുഗമമായിരുന്നില്ല കാര്യങ്ങൾ. ബിജെപിക്ക് അത്യാവിശ്യം വേരോട്ടം ഉണ്ടായിരുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ അക്ഷരാർത്ഥത്തിൽ ബിജെപി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. അതിന് പ്രധാന കാരണമായി വിലയിരുത്തപ്പെട്ടത് മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രന്റെ പിടിപ്പുകേട് എന്നതാണ്. ബിജെപിയുടെ നാവയറുന്ന സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള ചുവടുമാറ്റം പാലക്കാട് വലിയ രീതിയിൽ ഒരു ഓളം ഉണ്ടാക്കി എന്നതും എടുത്തു പറയേണ്ട ഘടകം തന്നെയാണ്. 2025 അതായത് ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇതിനെല്ലാം തിരിച്ചടി പാലക്കാട് ബിജെപി നേരിടേണ്ടി വരും എന്ന കാര്യം ബിജെപിക്ക് നല്ലപോലെ അറിയാം. അത്തരമൊരു തിരിച്ചടി എന്നെങ്കിലും ബിജെപിക്ക് ലഭിക്കുകയാണ് എങ്കിൽ അത് സന്ദീപാര്യത്തിലൂടെ ആയിരിക്കുമെന്നും സംസ്ഥാന നേതൃത്വത്തിന് അറിയാവുന്നതാണ്. ഒരു അധ്യക്ഷമാറ്റം എന്ന ചിന്തയിലേക്ക് സംസ്ഥാന നേതൃത്വം കാര്യമായിത്തന്നെ ചിന്തിച്ച് തുടങ്ങിയതും മുറിവിളി കൂട്ടിയതും.
ശേഷം നിരവധി പേരുകളാണ് സംസ്ഥാന അധ്യക്ഷൻ സ്ഥാനത്തേക്ക് ഉയർന്നുവന്നത്. ആ പരിഗണനയിൽ ബിജെപിയിലെ എല്ലാ പക്ഷത്തെയും പ്രതിനിധീകരിക്കുന്ന നേതാക്കൾ ഉണ്ടായിരുന്നു എന്നതും കേരളത്തിലെ ബിജെപിയുടെ യഥാർത്ഥ അവസ്ഥ വെളിവാക്കിയിരുന്നു. അത്തരമൊരു പക്ഷ പോരിലേക്ക് ബിജെപി നീങ്ങരുത് എന്ന ഉറച്ച തീരുമാനം കൊണ്ട് തന്നെയാണ് രാജീവ് ചന്ദ്രശേഖരനെ പോലെ കേരളത്തിന് പുറത്ത് നിന്നുള്ള എന്നാൽ അതേസമയം കേരളത്തിന് സ്വീകാര്യനായ ഒരു വ്യക്തിയെ കളത്തിൽ അടക്കാൻ ദേശീയ നേതൃത്വം തയ്യാറായത്. ഒന്നുകൂടി ചുരുക്കിപ്പറഞ്ഞാൽ 20025ലെ തദ്ദേശ തെരഞ്ഞെടുപ്പും 2026 നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും നടക്കുമ്പോൾ അതിൽ യാതൊരു തരത്തിലുള്ള പാളിച്ചകളും പോർവിളികളും ബിജെപിക്ക് അകത്തുനിന്നും ഉണ്ടാകരുത് എന്ന് ദേശീയ നേതൃത്വത്തിന് നിർബന്ധം ഉണ്ടായിരുന്നു. അതായത് ഒരിക്കൽ കൂടി പാലക്കാടു ഉപതെരഞ്ഞെടുപ് ആവർത്തിക്കാൻ ഇട വരരുത് എന്ന് സാരം. ഇനിയൊരു സന്ദീപ് വാര്യർ കൂടി ബിജെപിയിൽ ഉണ്ടായാൽ അത് വലിയ പ്രത്യാഘാതം ആയിരിക്കും പാർട്ടിക്ക് സമ്മാനിക്കുക എന്ന് കൂട്ടി വായിക്കാം.
എന്നാൽ പുതിയ അധ്യക്ഷനായി മുൻനിർത്തി ബിജെപി പുതിയ എന്തെല്ലാം അജണ്ടകളാണ് പദ്ധതിയിടുന്നത് എന്നതാണ് ഇപ്പോൾ കേരള രാഷ്ട്രീയം ഉറ്റു നോക്കുന്നത്. അതിനെ സംബന്ധിച്ച ബിജെപി തന്നെ ഒരു ചെറിയ രൂപരേഖ നൽകിയിട്ടുമുണ്ട്. കേരളത്തിൽനിന്ന് ഒരു ബിജെപി മുഖ്യമന്ത്രിയെ ഉണ്ടാക്കുകയാണ് തന്റെ ലക്ഷ്യം എന്ന് കഴിഞ്ഞദിവസം രാജു ചന്ദ്രശേഖരനെ ഉറക്കെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് കേവലം ഒരു പ്രഖ്യാപനം മാത്രമല്ല എന്നതാണ് ഇപ്പോഴത്തെ മറ്റ് മുന്നണികൾ കണക്കാക്കുന്നത്. കേസുരേന്ദ്രന്റെ വാക്കുകളെ പോലെ നിസാരമായി രാജ്യ ചന്ദ്രശേഖരന്റെ വാക്കുകൾ തള്ളിക്കളയാൻ ആകില്ല എന്ന ഒരു ഭയം യഥാർത്ഥത്തിൽ കേരളത്തെ ഒന്നടങ്കം പിടികൂടിയിട്ടുണ്ട്. കാരണം 2024ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ശശി തരൂരിനെ അല്പമെങ്കിലും വിറപ്പിച്ച, അങ്കലാപ്പിലാക്കിയ നേതാവാണ് രാജീവ് ചന്ദ്രശേഖർ.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഏത് വിധേനയും കയ്യടക്കുക എന്നതാണ് ബിജെപിയുടെ ആദ്യ അജണ്ട. ശേഷം തിരുവനന്തപുരം ജില്ലയിലെ തന്നെ മൂന്ന് മണ്ഡലങ്ങളിൽ സ്വാധീനം ഉറപ്പിക്കുക വിജയം വരിക്കുക. നേമം വട്ടിയൂർക്കാവ് കഴക്കൂട്ടം എന്നിവയാണ് ആ മണ്ഡലങ്ങൾ. ചരിത്രം പരിശോധിച്ചാൽ ബിജെപി ശ്രമിച്ചാൽ ആ മണ്ഡലങ്ങൾ കൂടെ പോരും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. അടുത്ത ലക്ഷ്യം കൊല്ലം പാലക്കാട് തൃശൂർ എന്നീ ജില്ലകളാണ്.
20024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 19% ആയിരുന്ന വോട്ട് തോതിൽ നിന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ 30 ശതമാനത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. ഒപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചിൽ കൂടുതൽ ജില്ലകളിൽ ഭരണം പിടിക്കാനായി അത് ബിജെപിയുടെ ചരിത്രമായി തന്നെ കേരളത്തിൽ മാറും. കെ സുരേന്ദ്രന് പകരമായി രാജീവ് ചന്ദ്രശേഖർ അധികാരത്തിൽ എത്തുകയും ശോഭാ സുരേന്ദ്രനെയും ഷോൺ ജോർജിനെയും സാമുദായിക ഐക്കണുകളാക്കി മുന്നോട്ടു വയ്ക്കുകയും ചെയ്താൽ എസ്എൻഡിപി ബോട്ടുകളും ക്രൈസ്തവ വോട്ടുകളും ബിജെപിയിലേക്ക് വന്നു ചേരുമെന്ന് പ്രതീക്ഷയും സംസ്ഥാന നേതൃത്വത്തിന് ഉണ്ട്. ഒരുപക്ഷേ കേരള ജനറൽ സെക്രട്ടറിമാരുടെ പേര് വിവരങ്ങൾ മാറ്റിയെഴുതുമ്പോൾ അതിൽ ശോഭയുടെ പേരും ഷോൺ ജോർജിന്റെ പേരും ഇടം പിടിക്കാനുള്ള സാധ്യതയുമുണ്ട്.

 
                                            