തിരുവനന്തപുരം: രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. പകരം വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കും ഇളവ് ബാധകമാണ്. എന്നാല്‍ രോഗ ലക്ഷണമുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
നിരവധി ആവശ്യങ്ങള്‍ക്ക് ആര് ടി പി സി ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ വാക്സിനേഷന് പൂര്‍ത്തീകരിച്ചവര്‍ക്ക് നിബന്ധനകളില്‍ ഇളവ് വേണമെന്ന് ഇതര സംസ്ഥാനങ്ങളിലെ മലയാളികളില്‍ നിന്നുള്‍പ്പെടെ ആവശ്യമുയര്‍ന്നിരുന്നു. കൂടാതെ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്ന കാര്യങ്ങളും പരിഗണിച്ചാണ് സര്‍ക്കാര്‍ പരിശോധനയില്‍ ഇളവ് നല്‍കിയിരിക്കുന്നത്.
