യുക്രൈന്‍ റഷ്യ യുദ്ധം തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ നിരവധി പേരാണ് അവിടെ നിന്നും പാലായനം ചെയ്യുന്നത്. ഇന്ത്യക്കാരും അല്ലാത്തവരുമായ നിരവധി പേരെ ഇന്ത്യ രക്ഷപ്പെടാന്‍ സഹായിക്കുന്നു എന്നത് അഭിമാനകരമാണ്. ഇത്തരത്തില്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് യുക്രൈന്‍ റഷ്യ സങ്കര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ എംബസി രക്ഷപ്പെടുത്തിയ പാകിസ്ഥാന്‍ വിദ്യാര്‍ത്ഥിയുടെ വീഡിയോയാണ്. ഇന്ത്യന്‍ എംബസിക്കും നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞുള്ള അസ്മ എന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തത്.
യുദ്ധത്തിന്റെ ഭീകരതയ്ക്ക് ഇടയിലും മനസ് കിളുര്‍പ്പിക്കുന്ന ഇത്തരം വാര്‍ത്തകളും വരുന്നുണ്ട്. ശത്രുവായാലും മിത്രമായാലും അവരുടെ ജീവന് വിലകല്‍പ്പിക്കുന്ന ഇന്ത്യയുടെ നീക്കങ്ങളില്‍ നമുക്ക് അഭിമാനിക്കാവുന്നതാണ്.

 
                                            