തിരുവനന്തപുരം : കര്‍ഷക സമരകാലത്ത് യു.പി ബോര്‍ഡറില്‍ കഞ്ഞിവയ്ക്കാന്‍ പൈനാപ്പിളുമായിപ്പോയരൊക്കെ കുട്ടനാട്ടിലെ കര്‍ഷകന്‍ ആത്ഹത്യ ചെയ്ത സംഭവത്തില്‍ കര്‍ഷകരോട് എന്തുത്തരം പറയുമെന്ന് സുരേഷ്‌ഗോപി രോഷത്തോടെ ചോദിച്ചു. തിരുവനന്തപുരം നേമം മണ്ഡലത്തിലെ ബി.ജെ.പി ജനപ്രതിനിധികള്‍ക്കും, ബൂത്ത് ജന.സെക്രട്ടറി കാര്യകര്‍ത്താകള്‍ക്കും വിഷുകൈനീട്ടം നല്‍കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയും സംഘവും കര്‍ഷക നിയമങ്ങളെ പിന്‍വലിച്ചതില്‍ അതിയായ അമര്‍ഷമുള്ള ബി.ജെ.പിക്കാരനാണ് താന്‍. കര്‍ഷക നിയമങ്ങള്‍ തിരിച്ചുവരും. അത് ജനങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്റെ രാജ്യസഭാ കാലാവധി പൂര്‍ത്തിയായി സത്യപ്രതിജ്ഞയ്ക്കുമുമ്പ് ഗുരുവായൂരപ്പനെ കണ്ടു പ്രാര്‍ത്ഥിച്ചിട്ടാണ് പോയത്. രാജ്യസഭയില്‍ നന്ദി പറഞ്ഞ് തിരിച്ചെത്തിയതും ഗുരുവായുരപ്പന്റെ മണ്ണിലാണ്. അവിടെ കുരുന്നുകള്‍ക്ക് വിഷുകൈനീട്ടം നല്‍കിയത് ചിലര്‍ക്ക് രസിച്ചില്ല. ഒരു രാജ്യത്തിന്റെ സമ്പന്നതയിലേയ്ക്കുള്ള ഒരു സംഭാവന ചെയ്യുന്നതാണ് ഓരോ ശിശുവും. ആ കുരുന്നുകളുടെ കൈകളിലേയ്ക്ക് ഒരു രൂപ വച്ചു കൊടുത്തതു കണ്ടപ്പോയാണ് ചിലര്‍ക്ക് അസഹിഷ്ണുത ഉണ്ടായത്.
മഹാത്മാഗാന്ധിയുടെ പടമുള്ള നോട്ടാണ് കൊടുത്തത്. അല്ലാതെ നരേന്ദ്രമോദിയുടെയോ, സുരേഷ് ഗോപിയുടെയോ അല്ല. ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ ഒരു വലിയ ആചാരമാണ് എല്ലാ കുഞ്ഞുങ്ങളുടെയും സത്ഭാവിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെയാണ് ഞാന്‍ നിര്‍വ്വഹിച്ചത്. ആ നന്മ മനസ്സിലാക്കാന്‍ പറ്റാത്ത ചൊറിയന്‍മാക്രിക്കൂട്ടങ്ങളോട് എന്ത് പറയാനാ? ഹീനമായ ചിന്ത ഉണ്ടെങ്കിലേ അത് പറയാന്‍ പറ്റു എന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പ്രൊഫ.വി.ടി.രമ, ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, ജന.സെക്രട്ടറി വി.ജി.ഗിരികുമാര്‍, വൈസ്.പ്രസിഡന്റ് സജി പാപ്പനംകോട്, സെക്രട്ടറി മഞ്ചു.പി.വി, ഷീജ മധു, ബിന്ദു വലിയശാല, ആശാനാഥ്, കരുമം രാജേഷ്, ഹരികൃഷ്ണന്‍, സുരേഷ്, കോളയൂര്‍ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
