കണ്ടമ്പററി നൃത്തരംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ബാംഗ്ലൂരിലെ യങ്ങ് ടാലന്റ് ഡാന്‍സ് ടീമിന്റെ അവതരണത്തിന് കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ഭൂമിസ്പര്‍ശയുമായി ചേര്‍ന്ന് വേദിയൊരുക്കുന്നു. മെയ് 28-ന് വൈകിട്ട് 7 മണിക്ക് ടാഗോര്‍ തിയേറ്ററിലാണ് അവതരണം.
‘തലയെഴുത്ത്’ എന്ന ശീര്‍ഷകത്തിലെത്തുന്ന അവതരണം മനുഷ്യരുടെ ജീവിതാനുഭവങ്ങളും, സ്വപ്‌നങ്ങളും, സങ്കീര്‍ണ്ണതകളും നിറഞ്ഞ മാനസിക ഭാവങ്ങളെ പ്രകാശിപ്പിയ്ക്കുന്ന നവനൃത്തഭാഷയാണ് മുന്നോട്ടു വെയ്ക്കുന്നത്. കല്ല്യാണിശാരദയും യുവതലമുറയിലെ നൃത്തപ്രതിഭകളും ചേര്‍ന്നാണ് ‘തലയെഴുത്ത്’ എന്ന നൃത്താവിഷ്‌ക്കാരം അരങ്ങില്‍ ആവിഷ്‌ക്കരിക്കുന്നത്.
വേറിട്ട ഈ നൃത്താനുഭവത്തിന് സാക്ഷ്യം വഹിക്കുവാനുള്ള സൗജന്യ പാസ് തൈക്കാട് ഭാരത് ഭവന്‍ ഓഫീസില്‍ നിന്നും കൈപ്പറ്റാവുന്നതാണെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു.

 
                                            