റഷ്യ യുക്രൈന്‍ യുദ്ധത്തിനു പിന്നില്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ ആണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. മാനവരാശിക്കു നാശം വിതക്കുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം നടത്തിയ യുദ്ധവിരുദ്ധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു.
യുക്രൈനുമേലുള്ള റഷ്യന്‍ അക്രമം അപലപനീയമാണെന്നും ലോകരാജ്യങ്ങളെ പാവ കളിപ്പിക്കുന്ന യുഎസ് തന്ത്രങ്ങളും ഈ ആക്രമണത്തിന് കാരണമായിട്ടുണ്ടെന്നും ഭീകരമായ യുദ്ധത്തില്‍ നിന്ന് സാമ്രാജ്യത്വശക്തികള്‍ പിന്മാറണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറക്കല്‍, പി കെ ഉസ്മാന്‍, അജ്മല്‍ ഇസ്മായില്‍, സംസ്ഥാന ട്രഷറര്‍ എ കെ സലാഹുദ്ദീന്‍, ദേശീയ സമിതി അംഗം പി പി മൊയ്തീന്‍ കുഞ്ഞ്, സംസ്ഥാന സമിതി അംഗം ശശി പഞ്ചവടി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി പി ജമീല, ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, സംസ്ഥാന,ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ സംവദിച്ചു.
