യുക്രൈനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

റഷ്യ- യുക്രൈന്‍ യുദ്ധം കാരണം യുക്രൈനില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത പാത ഒരുക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഇതിനായി റഷ്യയുമായി പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. റെഡ് ക്രോസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളെ ഉപയോഗിച്ച് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ അടിയന്തര നടപടി വേണമെന്നും നിലവില്‍ വിദ്യാര്‍ഥികള്‍ക്ക് വെള്ളവും ഭക്ഷണവും തീര്‍ന്നതിനാല്‍ കത്തില്‍ പപറയുന്നു.
ഫെബ്രുവരി 27ന് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ അതിന്റെ തുടര്‍ച്ചയാണ് പുതിയ കത്ത് നല്‍കിയത്.
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി കൂടുതല്‍ വിമാനങ്ങള്‍ അയക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ ഗംഗ യിലൂടെ ഇരുന്നൂറില്‍പ്പരം പേരെ നാട്ടില്‍ എത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *