യുക്രൈന്‍ – റഷ്യ യുദ്ധഭീതി മുറുകുന്ന സാഹചര്യത്തില്‍ യുക്രൈനില്‍ കഴിയുന്ന ഇന്ത്യക്കാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഇന്ത്യ. വിദ്യാര്‍ഥികള്‍ അടക്കമുള്ള എല്ലാവരും തന്നെ എംബസിയുമായി ബന്ധപ്പെടണമെന്നും ഇന്ത്യ നിര്‍ദേശം നല്‍കി. നിലവില്‍ 25000 ഓളം ഇന്ത്യക്കാര്‍ യുക്രൈനില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. യുക്രൈനിലുള്ള ഇന്ത്യക്കാരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. അത്യാവശ്യമല്ലാത്ത യാത്രകളെല്ലാം തന്നെ ഒഴിവാക്കാന്‍ ഇന്ത്യന്‍ പൗരന്‍മാരോട് അധികൃതര്‍ ആവശ്യപ്പെട്ടു.
