യുക്രൈന്‍- റഷ്യ സംഘര്‍ഷ അവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം. ഇന്ത്യക്കാരുടെ മടക്കത്തിനായുള്ള കൂടുതല്‍ വിമാനസര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. ഇന്ത്യയ്ക്കും യുക്രൈനും ഇടയില്‍ വിമാനസര്‍വീസുകള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും വ്യോമയാന മന്ത്രാലയം നീക്കി യിട്ടുണ്ട്. ഓരോ വിമാനക്കമ്പനികളും പരമാവധി യാത്രക്കാരുടെ എണ്ണം നിശ്ചയിക്കുന്ന ഉടമ്പടികളും തല്‍ക്കാലം മരവിപ്പിച്ചു.
