യാത്രചെയ്യാന്‍ പുതിയ ബെന്‍സ് കാര്‍ വേണമെന്ന ഗവര്‍ണറുടെ ആവശ്യം രാജ്ഭവന്‍ രേഖമൂലം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബെന്‍സ് കാറിന് വേണ്ടി 85 ലക്ഷം രൂപ അനുവദിക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. ഇപ്പോഴുള്ള കാര്‍ ഒന്നര ലക്ഷം കിലോ മീറ്റര്‍ ഓടിയെന്നും വിവിഐപി പ്രോട്ടോകോള്‍ പ്രകാരം ഒരു ലക്ഷം കി.മീ കഴിഞ്ഞാല്‍ വാഹനം മാറ്റണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അതേ സമയം, ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് രാവിലെ നിയമസഭയില്‍ തുടങ്ങും. ചര്‍ച്ചയില്‍ പ്രതിപക്ഷം പങ്കെടുക്കും. മൂന്നു ദിവസമാവും ചര്‍ച്ച.
ഗവര്‍ണറും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്നും ബി ജെ പി ഇടയില്‍ നില്‍ക്കുന്നുവെന്നും പ്രതിപക്ഷം സഭയില്‍ ആരോപിക്കും. ലോകയുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതും, ഹരി എസ് കര്‍ത്തയുടെ നിയമനവും നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ പൊതുഭരണ സെക്രട്ടറിയെ മാറ്റിയതും പ്രതിപക്ഷം ഉന്നയിക്കും.
