ഇറ്റലി: മാര്‍പാപ്പ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലേക്ക് വരാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം മാര്‍പാപ്പ സ്വീകരിച്ചിരുന്നു. ഇന്ത്യ സന്ദര്‍ശത്തിനിടെ കേരളത്തിലും അദ്ദേഹമെത്തും്. കെസിബിസി വക്താവ് ഫാദര്‍ ജേക്കബ് പാലയ്ക്കാപ്പിള്ളിയാണ് മാര്‍പാപ്പ കേരളത്തിലും എത്തുമെന്ന് അറിയിച്ചത്.
ഇന്ത്യയിലേക്ക് വരാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം മാര്‍പാപ്പ സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നരേന്ദ്രമോദിയുമായി നടന്ന മാര്‍പാപ്പയുടെ കൂടിക്കാഴ്ചയാണ് സന്ദര്‍ശനത്തിന് വഴിയൊരുക്കുന്നത്.
മാര്‍പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചത് ചരിത്രപരമായ തീരുമാനമാണെന്ന് സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഇതിന് മുമ്പ് ജോണ്‍ പോള്‍ രണ്ടാമന് മാത്രമാണ് കേരളത്തിലെത്തിയ മാര്‍പാപ്പ.

 
                                            