പനാജി: മോദിയും ബിജെപിയും ഇത്രയും ശക്തമാകാന്‍ കാരണം കോണ്‍ഗ്രസ് ആണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിയുടെ ടെലിവിഷന്‍ റേറ്റിംഗ് കോണ്‍ഗ്രസാണെന്ന് മമത പരിഹസിച്ചു. ഗോവ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പാര്‍ട്ടി യോഗത്തില്‍ വെച്ചായിരുന്നു മമതയുടെ വിമര്‍ശനം.
മോദിയ്ക്കും ബിജെപിയ്ക്കും കോണ്‍ഗ്രസ് വലിയ തോതില്‍ പ്രചാരണമാണ് നല്‍കിയതെന്നും എന്തിനാണ് രാജ്യം ഇത്തരത്തില്‍ അനുഭവിക്കുന്നതെന്നും മമത ചോദിച്ചു. ഗോവയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയ് സര്‍ദേശായിയുടെ പാര്‍ട്ടിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി കൈകോര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
