മുവാറ്റുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത 4 വിദ്യാര്‍ത്ഥികളെ തെരുവിലിറക്കി വിട്ട് ബാങ്കിന്റെ ജപ്തി നടപടി

കൊച്ചി: മാതാപിതാക്കള്‍ ആശുപത്രിയിലായിരിക്കെ പ്രായപൂര്‍ത്തിയാകാത്ത 4 കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത് ബാങ്ക് ഉദ്യോഗസ്ഥര്‍.ബാങ്ക് ഉദ്യോ?ഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എയും നാട്ടുകാരും ചേര്‍ന്ന് പൂട്ട് പൊളിച്ച് കുട്ടികളെ വീടിനുള്ളിലാക്കി. മുവാറ്റുപുഴ പായിപ്രയിലാണ് സംഭവം.

ഹൃദ്രോഗിയായ ഗൃഹനാഥന്‍ ആശുപത്രിയിലായിരിക്കെയാണ് ബാങ്ക് ഉദ്യോ?ഗസ്ഥര്‍ വീട് ജപ്തി ചെയ്തത്. മുവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്കിന്റേതാണ് നടപടി. പണം അടയ്ക്കാന്‍ കുടുംബത്തിന് സാവകാശം നല്‍കണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആവശ്യപ്പെട്ടു.പായിപ്ര പഞ്ചായത്തില്‍ വലിയ പറമ്പില്‍ അജേഷിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. 1 ലക്ഷം രൂപയാണ് അര്‍ബന്‍ ബാങ്കില്‍ നിന്നും അജേഷ് സ്റ്റുഡിയോ തുടങ്ങുവാന്‍ ലോണ്‍ എടുത്തത്. എന്നാല്‍ അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.

കഴിഞ്ഞ അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ അജേഷിന്റെ പ്രായപൂര്‍ത്തിയാകാത്ത നാല് മക്കള്‍ മാത്രമായിരുന്നു വീട്ടില്‍. വീടിന് പുറത്ത് രാത്രിയില്‍ എങ്ങോട്ട് പോകണമെന്നറിയാതെ കുട്ടികള്‍ വിഷമിച്ചു നിന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. എന്നാല്‍ എംഎല്‍എയും പായിപ്ര പഞ്ചായത്തിലെ ജനപ്രതിനിധികളും പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച വൈകിട്ടാണ് ബാങ്ക് ജീവനക്കാര്‍ ജപ്തി നടപടിക്കായി ദളിത് കുടുംബാംഗമായ അജേഷിന്റെ പായിപ്ര യിലെ വീട്ടില്‍ എത്തിയത്.

അജേഷ് ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലാണ്. ഭാര്യ മഞ്ജുവും അജേഷിന്റെ ഒപ്പമാണ്. ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തി ക്ക് വരുമ്പോള്‍ ഇവരുടെ മക്കളായ പത്താം ക്ലാസ്സില്‍ പഠിക്കുന്ന നന്ദുവും, ഏഴില്‍ പഠിക്കുന്ന ഇരട്ടകളായ നന്ദന, നന്ദിത, അഞ്ചില്‍ പഠിക്കുന്ന നന്തശ്രി എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരെ വീട്ടില്‍ നിന്ന് ഇറക്കിയാണ് ബാങ്കിന്റെ ജപ്തി നടപടി. ആശുപത്രിയിലായ അജേഷും, മഞ്ജുവും തിരികെ എത്തിയ ശേഷമേ കുട്ടികളെ ഇറക്കി വിടാവൂ എന്ന് നാട്ടുകാര്‍ പറഞ്ഞിട്ടും ബാങ്ക് ഉദ്യോഗസ്ഥര്‍ പിന്മാറിയില്ല.പായിപ്ര പഞ്ചായത്ത് നല്‍കിയ 3 സെന്റ് സ്ഥലത്ത് പണിത വീടാണ്. കുട്ടികളെ ഇറക്കി വിട്ട വിവരം അറിഞ്ഞു സ്ഥലത്തെത്തിയ മുവാറ്റുപുഴ എം എല്‍ എ ഡോ. മാത്യു കുഴലനാടനും, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം സി വിനയന്‍, വാര്‍ഡ് മെമ്പര്‍മാരായ നജിഷാനവാസ്, ഷാഫി മുതിരക്കാലായില്‍ മുന്‍ പഞ്ചായത്തംഗങ്ങളായ കെ കെ ഉമ്മര്‍, പി എ കബീര്‍, എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുയും, തുടര്‍ന്ന് താഴ് പൊളിച്ച് കുട്ടികളെ വീട്ടില്‍ കയറ്റുകയുമാണ് ഉണ്ടായത്.ബാങ്കുകാര്‍ നടത്തിയത് മനുഷത്വ രഹിതമായ പ്രവര്‍ത്തനമാണെന്നും എം എല്‍ എ പറഞ്ഞു.

ബാങ്ക് നടപടിക്കെതിരെ ജന പ്രതിനിധികളും, നാട്ടുകാരും 4 കുട്ടികളെയുംകൊണ്ട് വീടിന്റെ മുന്നില്‍ കുത്തിയിരുന്നു പ്രതിക്ഷേധിച്ചു മനുഷ്യത്വമില്ലാതെ പ്രവര്‍ത്തിച്ച ബാങ്ക് ജീവനക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പോലീസും, സര്‍ക്കാരും തയാറാകണമെന്ന് മാത്യു കുഴലനാടന്‍ എം എല്‍ എ പറഞ്ഞു. അതേ സമയം ബാങ്കിന്റെ വിശദികാരണമാകട്ടെ കുട്ടികളെ ഇറക്കി വീട്ടിട്ടില്ലെന്നും, സര്‍ഫെസി നിയമ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുക മാത്രമാണ് ബാങ്ക് ചെയിതിട്ടുള്ളുവെന്നുമാണ്.കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയുണ്ടായത്. എന്നാല്‍ ഗൃഹനാഥന്‍ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ താക്കോല്‍ തിരിച്ച് നല്‍കാന്‍ താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുവെന്നു കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ പറയുന്നു. വീട് ജപ്തി ചെയ്ത മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ് സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ അദ്ദേഹം.

മൂവാറ്റുപുഴയില്‍ ഉണ്ടായത് രാഷ്ട്രീയ പ്രേരിതമായ സംഭവങ്ങളാണ്. എംഎല്‍എ മാത്യു കുഴല്‍നടനും ഒപ്പമുണ്ടായിരുന്ന നേതാക്കളും തന്നെ വ്യക്തിപരമായി അറിയുന്ന ആളുകളാണ്. ഇവരിലാരും തന്നെ വിളിച്ച് സംസാരിച്ചില്ലയെന്ന് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.അവര്‍ തന്നെ വിളിച്ച് അറിയിച്ചാല്‍ തീരുന്ന പ്രശ്നം മാത്രമാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ വേറൊരു തലത്തിലേക്ക് പ്രശ്നങ്ങളെ എത്തിക്കാനാണ് ശ്രമം നടന്നതെന്നും അദ്ദേഹം പറഞ്ഞു . നടപടിയുടെ ഭാഗമായി ഉദ്യോഗഗസ്ഥര്‍ എത്തുമ്പോള്‍ പലപ്പോഴും വീട്ടില്‍ ആളുണ്ടാകാറില്ല. അജേഷ് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ വീടിന്റെ താക്കോല്‍ പോലീസിനെ തിരിച്ചേല്‍പ്പിക്കുകയാണ് ബാങ്ക് ചെയ്തത്. താനാണ് നിര്‍ദേശം നല്‍കിയത്.

കുട്ടികളെ പുറത്താക്കിയത് എന്ന് പറയുന്നത് ശരിയല്ല, അവര്‍ അവസാനമാണ് എത്തിയത്. വീടിന് മുന്നില്‍ പ്രതിഷേധവുമായി കൂടി നിന്നവരാരും അജേഷിന്റെ അവസ്ഥ പറഞ്ഞിരുന്നില്ല. ആള്‍ക്കൂട്ടത്തെ ഭയന്നാണ് ഉദ്യോഗസ്ഥര്‍ അങ്ങോട്ട് പോകാതിരുന്നത്. രാഷ്ട്രീയം കളിക്കുന്നതിന് പകരം മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് തന്നെ നേരിട്ട് വിളിക്കാമായിരുന്നുവെന്നും,നിയമപ്രകാരം ബാങ്ക് നടപടി സ്വീകരിച്ചപ്പോള്‍ ഏത് നിയമപ്രകാരമാണ് ജപ്തി ചെയ്ത വീടിന്റെ വാതില്‍ എം എല്‍ എ കുത്തി തുറന്നതെന്നും ഗോപി കോട്ടമുറിക്കല്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *