മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വേറിട്ട കാര്യങ്ങള്‍ ചെയ്യുന്നത് പതിവാണ്. അത്തരത്തില്‍ ഹെയര്‍സ്‌റ്റൈല്‍ പരീക്ഷണങ്ങളും തലമുടിയിലെ വിവിധ വര്‍ണപരീക്ഷണങ്ങളും കലാകാരന്‍മാര്‍ക്കിടയില്‍ സാധാരണമാണ്. എന്നാല്‍ തലമുടി നീക്കം ചെയ്ത് പകരം തലയോട്ടിയില്‍ സ്വര്‍ണച്ചെയിനുകള്‍ തുന്നിച്ചേര്‍ത്തിരിക്കുകയാണ് മെക്സിക്കന്‍ റാപ്പര്‍ ആയ 23 കാരന്‍ ഡാന്‍ സുര്‍.
കഴിഞ്ഞ നാല് മാസം മുന്‍പാണ് ഇതിനായി ഡാന്‍ സുര്‍ ശസ്തക്രിയയ്ക്കു വിധേയനാവുന്നത്. ശസ്ത്രക്രിയയിലൂടെ അദ്ദേഹം തലയോട്ടിയില്‍ സ്വര്‍ണ ചെയിനുകള്‍ തുന്നി ചേര്‍ക്കുക മാത്രമല്ല മുഴുവന്‍ പല്ലുകളും സ്വര്‍ണം കെട്ടിക്കുകയും ചെയ്തിട്ടുണ്ട്.
അടുത്തിടെ റിലീസായ ടിക് ടോക്ക് വീഡിയോയില്‍ തന്റെ പുതിയ ലുക്കിലാണ് ഡാന്‍ സുര്‍ പ്രത്യക്ഷപ്പെട്ടത്. നെറ്റിയിലേക്ക് തൂങ്ങിക്കിടക്കുന്ന സ്വര്‍ണച്ചങ്ങലകളും കഴുത്തില്‍ വലിപ്പമേറിയ സ്വര്‍ണമാലകളും കയ്യില്‍ സ്വര്‍ണവളകളുമണിഞ്ഞ് സര്‍വ്വാഭരണവിഭൂഷിതനായാണ് ഡാന്‍ സുറിന്റെ കലാപ്രകടനം.
മേക്കോവറിനു ശേഷമുള്ള ചിത്രങ്ങളും വിഡിയോക്കാളും ഡാന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. തലയോട്ടിയില്‍ സ്വര്‍ണ ചെയിനുകള്‍ പിടിപ്പിച്ച ചരിത്രത്തിലെ ആദ്യത്തെ റാപ്പറാണ് താനെന്ന് ഡാന്‍ സുര്‍ അവകാശപ്പെടുന്നു. ഡാനിന്റെ മാറ്റം അദ്ദേഹത്തിന്റെ ടിക ടോകിലും ഇന്‍സ്റ്റാഗ്രാമിലും വലിയി മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ടിക് ടോക്കില്‍ 12,000ല്‍ നിന്ന് 1.9 ദശലക്ഷം ഫോളോവേഴ്സ് വര്‍ധിച്ചിട്ടുണ്ട. ഇന്‍സ്റ്റാഗ്രാമിലും പതിനായിരത്തിന് മേലെ വര്‍ധനവുണ്ടായിട്ടുണ്ട്.സമ്മിശ്ര അഭിപ്രായങ്ങളാണ് ഡാനിന് ലഭിക്കുന്നത്. പലരും താരത്തിന്റെ ധീരതയെ അഭിനന്ദിച്ച് രംഗത്തെത്തിയപ്പോള്‍ ഇതു കടുംകൈ ആയി എന്നു വിമര്‍ശിച്ചവരും നിരവധിയാണ്.
