മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം തലസ്ഥാനത്ത് ഇന്ന് നടക്കും. മൂന്ന് പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പ്രസംഗിക്കുന്നുണ്ട്. വൈകിട്ട് മൂന്ന് മണിക്ക് നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിലും 4.30ന് നേമം മണ്ഡലത്തിലെ കുമരിച്ചന്തയിലും ആറിന് ഗ്രീൻഫീൽഡ് സ്റ്റേഡിയം പരിസരത്തുമാണ് പൊതുയോഗങ്ങൾ നടക്കുന്നത്.
മന്ത്രിസഭാ യോഗത്തിലും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലും പങ്കെടുക്കേണ്ടതിനാൽ പതിവ് വാർത്താ സമ്മേളനം ഇന്ന് നടത്തില്ല. കൂടാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ, ധനമന്ത്രി തോമസ് ഐസക്, ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവരും ഇന്ന് തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും.
