മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എത്ര വാഹനങ്ങൾ? ക്ലിഫ് ഹൗസിൽ എത്ര സിഐഎസ്എഫ് ഉദ്യോഗസ്ഥർ? സുരക്ഷാ വിവരങ്ങൾ നൽകാതെ ഒളിച്ച് കളിച്ച് സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവിനെ കുറിച്ച് വിവരങ്ങൾ നൽകാതെ ഒളിച്ച് കളിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ എത്ര വാഹനങ്ങളുണ്ടെന്ന വിവരങ്ങൾ പോലും പൊലീസ് ആസ്ഥാനത്തിന് വ്യക്തമാക്കാൻ കഴിയുന്നില്ല. വിവരങ്ങൾ ലഭ്യമല്ലെന്നാണ് ആഭ്യന്തര വകുപ്പും പൊലീസ് ആസ്ഥാനവും നൽകുന്ന വിശദീകരണം.

ക്ലിഫ് ഹൗസിൽ സ്ഥാപിച്ച ക്യാമറകളുടെ എണ്ണമോ വിലയോ അറിയില്ല. ക്യാമറ വാങ്ങിയ കമ്പനിയും വ്യവസ്ഥകളും എന്തൊക്കെയാണെന്ന ചോദ്യത്തിനും വിവരങ്ങൾ ലഭ്യമല്ലെന്നാണ് മറുപടി.മാത്രമല്ല ക്ലിഫ് ഹൗസിൽ എത്ര സിഐഎസ്എഫ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് അറിയില്ലെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. ഡൽഹി കേരള ഹൗസിലെ സുരക്ഷയ്ക്കായി എന്തൊക്കെ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന ചോദ്യത്തിന് അതീവ രഹസ്യ സ്വഭാവമുള്ളതിനാൽ വിവരം ലഭ്യമാക്കാൻ കഴിയില്ലെന്നാണ് മറുപടി.

Leave a Reply

Your email address will not be published. Required fields are marked *