കൊച്ചി: മാനസ കൊലപാതക കേസില്‍ കണ്ണൂര്‍ സ്വദേശി രാഖിലിന് തോക്ക് നല്‍കിയതിന് അറസ്റ്റിലായ ബീഹാര്‍ സ്വദേശികളെ കേരളത്തിലെത്തിച്ചു. സോനു കുമാര്‍ മോദി, മനേഷ് കുമാര്‍ വര്‍മ്മ എന്നിവരെ ആലുവ റൂറല്‍ എസ്പി ഓഫീസില്‍ എത്തിച്ചു. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കിയേക്കും.
കള്ളത്തോക്ക് നിര്‍മ്മാണ കേന്ദ്രമായ മുന്‍ഗറില്‍ നിന്നാണ് പ്രതികളില്‍ ഒരാളായ സോനു കുമാര്‍ മോദിയെ അറസ്റ്റ് ചെയ്തത്. സോനു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കള്ള തോക്ക് വ്യാപാരത്തില്‍ ഇടനിലക്കാരനും ടാക്‌സി ഡ്രൈവറുമായ മനേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.
മുപ്പത്തയ്യായിരം രൂപയ്ക്കാണ് പ്രതികള്‍ രാഖിലിന് തോക്ക് നല്‍കിയതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ബീഹാര്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബിഹാറിലെ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് വാങ്ങിയാണ് പ്രതികളെ കേരളത്തില്‍ എത്തിച്ചത്.
